
എറണാകുളം ജില്ലയുടെ കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോതമംഗലം. മുവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവ സമീപ പട്ടണങ്ങളാണ്. ആലുവ മൂന്നാര്‍ റോഡ് കോതമംഗലം വഴി കടന്നുപോകുന്നു. ഈ പട്ടണം ഹൈറേഞ്ചിന്റെ കവാടം എന്നു അറിയപ്പെടുന്നു. മൂന്നാറിനു 80 കിലോമീറ്റര്‍ വടക്കാണ് ഈ പട്ടണം. കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതല്‍ ക്ക് തന്നെ പ്രശസ്തിയാര്‍ജിച്ചിട്ടുള്ളതാണ്. കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജായ മാര്അത്തനേഷ്യസ് കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ ത്രിക്കാരിയൂര്‍ മഹാദേവ ക്ഷേത്രം ഇതിനടുത്താണ്.