English| മലയാളം

ആമുഖം

എറണാകുളം ജില്ലയുടെ കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ കോതമംഗലം. മുവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവ സമീപ പട്ടണങ്ങളാണ്‌. ആലുവ മൂന്നാര്‍ റോഡ് കോതമംഗലം വഴി കടന്നുപോകുന്നു. ഈ പട്ടണം ഹൈറേഞ്ചിന്റെ കവാടം എന്നു അറിയപ്പെടുന്നു. മൂന്നാറിനു 80 കിലോമീറ്റര്‍ വടക്കാണ് ഈ പട്ടണം. കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതല്‍ ക്ക് തന്നെ പ്രശസ്തിയാര്‍ജിച്ചിട്ടുള്ളതാണ്‌.കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജായ മാര്‍അത്തനേഷ്യസ് കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ ത്രിക്കാരിയൂര്‍ മഹാദേവ ക്ഷേത്രം ഇതിനടുത്താണ്.

 

രൂപീകരണത്തിനുമുമ്പ് വില്ലേജ് യൂണിയന്‍ സംവിധാനവും,പഞ്ചായത്ത് സംവിധാനവും നിലനിന്നിരുന്ന കോതമംഗലം മുനിസിപ്പാലിറ്റി 01/04/1978- ല്‍ രൂപീകരിച്ചുവെങ്കിലും ഫെബ്രുവരി 1988- വരെ സ്പെഷ്യലാഫീസറുടെ ഭരണത്തിന്‍ കീഴില്‍ ഉദ്യോഗസ്ഥഭരണമായിരുന്നു നിലനിന്നിരുന്നത്. 1988- ല്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലൂടെ പി. കെ പൌലോസ് ആദ്യ ചെയര്‍മാനായി അധികാരമേറ്റു.
 

 

പൊതുവിവരങ്ങള്‍

 

ജില്ല                                           : എറണാകുളം 
വിസ്തീര്‍ണ്ണം                                    : 37.45 ച.കി.മി
കോഡ്                                       : M070200
വാര്‍ഡുകളുടെ എണ്ണം                        : 31
ജനസംഖ്യ                                    : 37169
പുരുഷന്മാര്‍‍                                   : 18407
സ്ത്രീകള്‍‍                                       : 18762
ജനസാന്ദ്രത                                  : 949
സ്ത്രീ : പുരുഷ അനുപാതം                     : 1011
മൊത്തം സാക്ഷരത                          :  92.95
സാക്ഷരത (പുരുഷന്മാര്‍ )                    : 95.48
സാക്ഷരത (സ്ത്രീകള്‍ )                         : 90.48
Source : Census data 2001