English| മലയാളം

വിവരണം

വില്ലേജ്                         :    കോതമംഗലം
താലൂക്ക്                         :    കോതമംഗലം
അസംബ്ലി മണ്ഡലം        :    കോതമംഗലം
പാര്‍ലമെന്റ് മണ്ഡലം      :    മൂവാറ്റുപുഴ

 

അതിരുകള്‍

 

 തെക്ക് : കോതമംഗലം ആറ്, വടക്ക് : കീരംപാറ, പിണ്ടിമന പഞ്ചായത്തുകള്‍, കിഴക്ക് : കവളങ്ങാട് പഞ്ചായത്ത്, പടിഞ്ഞാറ് : നെല്ലിക്കുഴി പഞ്ചായത്ത്.

 

ഭൂപ്രകൃതി

 

കുന്നുകള്‍, താഴ്വരകള്‍, ചെരിവുകള്‍, നിരന്ന പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് ഭൂപ്രകൃതിയെ തരം തിരിച്ചിരിക്കുന്നത്. പാടങ്ങളിലുളള കളി മണ്ണ്, വെട്ടുകല്ല്, കരിങ്കല്ല്, ചീങ്കല്‍ പ്രദേശങ്ങള്‍ എന്നിവയാണ് മണ്‍തരങ്ങള്‍.

 

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

 

1338- ല്‍ സ്ഥാപിതമായെന്നു പറയപ്പെടുന്ന വലിയകാവ് ഭദ്രകാളി ക്ഷേത്രം, തൃക്കാരിയൂര്‍ ക്ഷേത്രം, 1500 വര്‍ഷം പഴക്കമുളള പാറത്തോട്ട് കാവ്, തങ്കളത്തുകാവ്, മാതിരപ്പളളി ഗണപതി ക്ഷേത്രം, 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നായ കോതമംഗലം വലിയകാവ്, കോഴിപ്പളളി തിരുമടക്ക് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും എളമ്പ്ര മസ്ജിദ്, മുളവൂര്‍ മസ്ജിദ്, മാതിരപ്പളളി മസ്ജിദ് തുടങ്ങിയ മുസ്ലീം പളളികളും എ. ഡി 6- ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച പളളി, എ.ഡി 1451- ല്‍ സ്ഥാപിച്ച വി. മര്‍ത്താമറിയം പളളി, 1685-ല്‍ സ്ഥാപിച്ച സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ചര്‍ച്ച് തുടങ്ങിയ ക്രിസ്ത്യന്‍ ദേവാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു.